Friday, 18 October 2013

                                                          ഒരു യാത്രാമൊഴി 

കാലമാകുന്ന കായലില്‍ കടലാസ്സു തോണിയിലെ  എന്‍റെ യാത്ര ഇനി എത്ര
കാലം.ഏതു സമയത്തും മുങ്ങിതാഴാവുന്ന ഈ യാത്രയില്‍ എന്നെ ഓര്‍ത്തല്ല എന്‍റെ സഹയാത്രികരെ ഓര്‍ക്കുമ്പോഴാണ് ഞാന്‍ പൊട്ടിക്കരയുന്നത് . അന്നന്നത്തെ അപ്പത്തി നായി അന്യന്‍റെ തൊടിയില്‍ കൂലിവേല ചെയ്യുന്ന ഞാന്‍ ഒരു മാറാരോഗിയാണ് . ആരോടുപറയും എന്‍റെ വേദനകള്‍ .വാടക വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഭാര്യയും മക്കളും .അവരാണ് എന്‍റെ സഹയാത്രികര്‍ .ഇവരെ ഒരു കര്യ്ക്ക് എത്തിക്കാന്‍ സര്‍വ്വശക്താ നീ തന്നെ തുണ...

No comments:

Post a Comment