Sunday, 2 December 2012

അങ്ങനെ എനിക്കും കിട്ടി ഒരു പെണ്ണ്





                                           വിവാഹം






                സ്നേഹിക്കാന്‍  ഒരു മനസ്സും താലോലിക്കാന്‍ രണ്ടു കയ്യും മാത്രം കയ്മുതലായ ഞാന്‍  വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.അദികം അലയാതെതന്നെ ഒരു പെണ്ണിനെ കണ്ടെത്തി . 23/03/2003ല്‍ തൊടുപുഴ ശ്രീ കൃഷ്ണ ഭഗവാനെ സാക്ഷി നിര്‍ത്തി ഞാന്‍ അവളെ താലിചാര്‍ത്തി...ഭഗവാന്‍റെ കടാക്ഷത്താല്‍  രണ്ട് കുട്ടികളായി  സുഗമായ ജീവിതം........................




Saturday, 17 November 2012

നെല്‍വയലുകള്‍







                        അനേകം തലമുറയെ അന്നമൂട്ടിയ  നമ്മുടെ നെല്‍വയലുകള്‍  നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നത് .ഈ നില തുടര്‍ന്നാല്‍ വരും തലമുറ കടുത്ത ദരിദ്രത്തില്‍ അകപ്പെടും .ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വെള്ളത്തിന്‍റെ കാര്യത്തിലും.ശേഷിക്കുന്ന വയലെങ്ങിലും വയലായി നിലനില്കണം .അതിനായി നമുക്കൊരുമിക്കം .കഴിഞ്ഞ നാലു വര്‍ഷമായി ഒരേക്കര്‍ തരിശ് നെല്‍പ്പാടത്ത് പാട്ടത്തിനു  നെല്‍ കൃഷി ചെയ്യുന്ന വ്ക്തിയാണ് ഞാന്‍


വിളഞ്ഞുനില്‍ക്കുന്ന നെല്പാടങ്ങള്‍എത്ര മനോഹരം  നോക്കിനില്‍ക്കാന്‍ 

കൊതിയാകും ,കുതരിചോര്‍ രുചികരം തന്നെ 

Wednesday, 14 November 2012



ചെറുപ്പം മുതലേ അഭിനയത്തോട് താ ല്പ്പര്യമായിരുന്നു .സ്കൂള്‍ നാടകങ്ങളിലും അഭിനയിച്ചിരുന്നു .വലുതായപ്പോള്‍ സിനിമാമോഹം കേറി ഒരുപാട് ലോകെഷനില്‍ അലഞ്ഞു .പഷേ അവിടെ ആരും അവസരം തന്നില്ല . ഒടുവില്‍  സുഹ്രത്ത്ക്കലോടൊപ്പം1996 ഒക്ടോബര്‍ല്‍   ഒരു നാ ടക്ട്രുപ്പ്‌ തല്ലിക്കുട്ടി.1996 ഡിസംബറില്‍ ആദ്യ നാടകം തട്ടേല്‍ കയറി .കുടാതെ നല് നാടകം കളിച്ചു .അവസാനം നായകനും നായികയും നടുവിടുമെന്ന അവസ്ഥയില്‍ ട്രുപ്പ്‌ പിരിച്ചുവിട്ടു ...................................തുടരും 
1976 സെപ്റ്റംബര്‍ മാസം ഒന്നാം തിയതി കിളിയംകൊട്ടുകുന്നേല്‍ നാരായണന്‍ കുട്ടിയുടെയും അമ്മിണി നാരായണന്‍റെയും നാലാമത്തെ മകനായി ഞാന്‍  പിറന്നു  . കടുത്ത ദാരിദ്രത്തിന്‍റെ നടുവിലായിരുന്നു എന്‍റെ ബാല്യവും കൌമാരവും. പ്രാദമിക വിദ്യാഭ്യാസം മാത്രം നേടിയ ഞാന്‍ ജീവിത പ്രാരബധ്ങ്ങല്‍ക്കു മുന്നില്‍   പകച്ചുപോയ്‌ . ആത്മവിശ്വാസം കയ് വിടാതെ  എന്‍റെ പോരായ്മകളോട് പടപൊരുതി പിടിച്ചുനിന്നു .......................തുടരും 
ഞാന്‍ മനോജ്‌ നാരായണന്‍ എന്നെ സ്വികരിച്ച നിങ്ങള്‍ക് എന്‍റെ നമസ്ക്കാരം .

Friday, 9 November 2012





ഈ ബ്ലോഗിലേക്ക്
 എല്ലാ കൂട്ടുകാര്‍ക്കും
 സ്വാഗതം .